പ്രബന്ധരചനാ മത്സരം
വളാഞ്ചേരി: ഈ വര്‍ഷത്തെ മീലാദ് ആഘോഷത്തോടനുബന്ധിച്ച് വളാഞ്ചേരി മര്‍ക്കസ്, കെ.കെ.എച്ച്.എം ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്‍ സംഘടിപ്പിക്കുന്ന 'തിങ്കളൊളിവ് 16' ന്റെ ഭാഗമായി ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു.
വഹ്‌യിന്റെ പ്രാമാണികത, ഓറിയന്റലിസ്റ്റുകള്‍ കണ്ട പ്രവാചകനും കാണേണ്ട പ്രവാചകനും, പ്രവാചക മനഃശാസ്ത്രം, ഹദീസ് വിജ്ഞാനീയങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യം, മലയാള കവിതകളിലെ പ്രവാചകന്‍ എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയത്തിലാണ് 15 പേജില്‍ കവിയാത്ത പ്രബന്ധരചന നടത്തേണ്ടത്.
സൃഷ്ടികള്‍ പൂര്‍ണമായ മേല്‍വിലാസവും സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 25ന് രാവിലെ 11 നു മുന്‍പായി സസവാാാമെ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9747394246, 8547215581 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."