എരുമേലി വിമാനത്താവളം: മുഖ്യമന്ത്രിക്ക് വി. മുരളീധരന്റെ തുറന്നകത്ത്
തിരുവനന്തപുരം: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള പ്രഖ്യാപനത്തിനു പുറകെ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന് മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതി. കെ. പി. യോഹന്നാന് കൈവശം വച്ചിരിക്കുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നതെന്ന് മനസിലാക്കുന്നുവെന്നും ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്പന നടത്തി അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചെറുവള്ളി എസ്റ്റേറ്റ് കൈമാറാമെന്ന കെ.പി.യോഹന്നാന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്ന് കത്തില്‍ പറയുന്നു.
2005ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി.യോഹന്നാന് വിറ്റത്. ഭൂമി വില്‍ക്കാനുള്ള അവകാശം ഹാരിസണ്‍ മലയാളം കമ്പനിക്കില്ലെന്നു കാണിച്ച് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിഷയം ഇപ്പോള്‍ കോടതിയിലാണ്.
ഈ നീക്കത്തിലൂടെ കെ.പി.യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."