ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം സമാപിച്ചു സംരംഭകത്വത്തിന് കൂട്ടായ പ്രയത്‌നവും പദ്ധതികളും അനിവാര്യം: ഡോ. എം ബീന
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും സംരംഭക സംഘടനകളും ഒത്തുചേര്‍ന്നാല്‍ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ിക്കാന്‍ കഴിയുമെന്ന് കെ.എസ്.ഐ.ഡി.സി മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എം ബീന അഭിപ്രായപ്പെട്ടു. കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഞ്ചാമത് ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന്റെ സമാപന ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് എം.എസ്.എ കുമാര്‍, മുന്‍ പ്രസിഡന്റ് എസ്.ആര്‍ നായര്‍, ചാര്‍ട്ടര്‍ മെമ്പര്‍മാരായ ശിവദാസ് മേനോന്‍, അജിത്ത് മൂപ്പന്‍, കുര്യന്‍ എബ്രഹാം, ശ്രീനാഥ് വിഷ്ണു, വിങ്ങ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
യുവസംരംഭകരും, വിദഗ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്കു സാക്ഷ്യം വഹിക്കുന്ന നാല്‍പതോളം സെഷനുകള്‍ അഞ്ച് വേദികളിലായി നടന്നു. കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ലക്ഷ്മി നാരായണ്‍, മാത്‌സ് ആന്റ് സയന്‍സ് ലേണിങ്ങ് ആപ്ലിക്കേഷന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍, യു.എസ് കൊണ്‍സുലേറ്റ് ചെന്നൈയുടെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഒഫീസറായ ജോണ്‍ ഫ്‌ളെമിങ്ങ്, കാനഡ കൗണ്‍സില്‍ ജനറല്‍ ജനിഫര്‍ ഡൊബ്‌നി, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയവര്‍ ടൈ വേദിയില്‍ പ്രായോഗിക അനുഭവങ്ങള്‍ വിശദീകരിച്ചു.
സുമുട്ടര്‍ ബയോളജിക്‌സ് സ്ഥാപകാംഗമായ കവിത അയ്യര്‍ റോഡ്‌റിഗസ്, തൈറോകെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എ വേലുമണി, യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
കേരളത്തിലെ ആദ്യത്തെ ആന പരിശീലകയായ വനിത എന്ന നിലയില്‍ പ്രശസ്തയായ നിഭാ നമ്പൂതിരിയും, ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പി.സി മുസ്തഫ, വെള്‍പൂള്‍ ചീഫ് ഡിസൈന്‍ ഓഫിസര്‍ ഹരി നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ സി ബാലഗോപാല്‍, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത എന്നിവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."