പശ്ചിമകൊച്ചിയിലെ ജലഗതാഗതം സുഖമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ജലഗതാഗതം സുഗമമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കി.ദിവസങ്ങളായി തുടരുന്ന ബോട്ട് യാത്ര ദുസഹമായ സാഹചര്യത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ മന്ത്രിയുമായി ഫോണില്‍ പ്രശ്‌നങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഉറപ്പ് തന്നത്.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശ ങ്ങളില്‍ അടക്കം പശ്ചിമകൊച്ചിയിലെ നൂറ്ക്കണക്കിന്ന് യാത്രക്കാരാണ് ജലഗതാഗതത്തിനെ ആശ്രയിക്കുന്നത്. എന്നിട്ടും ജലഗതാഗതം സുഗമമാക്കുന്നതിന ജലഗതാഗതഡയറക്ടര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എറണാകുളം ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലേക്ക് അറുപത് ടിപ്പാണ് നടത്തുന്നത് .ഇത് തന്നെ കാര്യക്ഷമമായി നടത്തുന്നില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കേ നിലവില്‍ ഇവിടെ സര്‍വ്വീസ് നടത്തുന്ന എസ് 23, എസ് 36 ബോട്ടുകള്‍ വൈക്കത്തേക്ക് മാറ്റാന്‍ ജലഗതാഗതഡയറക്ടര്‍ തിരുമാനിച്ചത്. ഇതോടെ പശ്ചിമകൊച്ചി അടക്കം എറണാകുളം പ്രദേശത്ത് ഉള്ളവര്‍ ദുരിതത്തിലാക്കും. എന്നിട്ടും യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന ഡയറക്ടറുടെ നടപടി പ്രതിഷേധം ശക്തമാക്കുന്നു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ ബോട്ടുകള്‍ ഫോര്‍ട്ട് കൊച്ചി അടക്കമുള്ള സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തണമെന്നാവശ്യം അവഗണിച്ചു. വിദേശ സഞ്ചാരികള്‍ അടക്കം നൂറ്ക്കണക്കിന് പേരാണ് അധികൃതരുടെ കെടുകാര്യസ്ഥതയില്‍ ബുദ്ധിമുട്ടുന്നത്.ഈ അവസ്ഥയില്‍ യാത്രക്കാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ മന്ത്രിയുമായി സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."