രാഷ്ട്രപതിക്ക് ആയിരത്തിയൊന്ന് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്
മുവാറ്റുപുഴ: ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്ന പാവപെട്ടവരുടെ വായ്പകള്‍ എഴുതി തള്ളണമെന്നാവശ്യപെട്ട് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരത്തി ഒന്ന് കത്തുകളയച്ചു.
വിജയ് മല്യ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ ഏഴായിരം കോടി രൂപാ എഴുതി തള്ളിയ ബാങ്കുകള്‍ വായ്പാ കുടിശിഖയുടെ പേരില്‍ സാധാരണക്കാരെ പീഡിപ്പിക്കുകയാണന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ സാധാരണക്കാരുടെ അത്താണിയായ സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, വൈസ് പ്രസിഡന്റ് ടി.എം എല്‍ദോ, എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പായിപ്ര കൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.പി എല്‍ദോസ് , കബീര്‍ പൂക്കടശേരി, ഏ.പി സജി, അഷറഫ് പുല്ലന്‍, എം സി വിനയന്‍, സൈജു ഗോപിനാഥ്, ജിന്റോ ടോമി, ഫൈസല്‍ വടക്കാനത്ത്, ഉല്ലാസ് തോമസ്, ഖാലിദ് ഷാ, ലിയോ എം എ, എല്‍ദോസ് വര്‍ഗീസ്, എല്‍ദോസ് ജോണ്‍, ബിബിന്‍ വിജയന്‍, അ ബിന്‍ ജയിംസ് കെ.പി. ഷെമീര്‍, അമല്‍ ബാബു, സച്ചിന്‍ സി ജമാല്‍, ഡിനു ഡൊമനിക്, റിയാസ് താമരപ്പിള്ളി, ആബിന്‍സ് അലിയാര്‍, ബേസില്‍ പനാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."