HOME
DETAILS

തുടരുന്ന ട്രെയിന്‍ അപകടങ്ങള്‍

  
backup
November 20 2016 | 19:11 PM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99


രാജ്യത്തെ നടുക്കി വീണ്ടുമൊരു ട്രെയിന്‍ ദുരന്തം. ഉത്തര്‍പ്രദേശിലെ ഉള്‍നാടന്‍ പ്രദേശമായ പൊക്രായനില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.
ആധുനിക സജ്ജീകരണങ്ങള്‍ റെയില്‍വേയില്‍ ഒരുക്കുമ്പോഴും തുടര്‍ച്ചയായ ദുരന്തങ്ങള്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉത്തര്‍ പ്രദേശിലും റായ്പൂരിലും ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളടക്കം 11 ട്രെയിന്‍ അപകടങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്.
=ഫെബ്രുവരി-5: കന്യാകുമാരി-ബംഗളൂരു എക്‌സ്പ്രസിന്റെ 9 കോച്ചുകള്‍ വെല്ലൂരിനടുത്ത് പാളം തെറ്റി-14 പേര്‍ക്ക് പരുക്ക്.
=മെയ്-1: ഹാപ്പൂരിനടുത്ത് ഓള്‍ഡ് ഡല്‍ഹി-ഫൈസാബാദ് എക്‌സ്പ്രസ് പാളം തെറ്റി-ആര്‍ക്കും പരുക്കില്ല.
=മെയ്-06: തമിഴ്‌നാട്ടിലെ പട്ടാഭിരാമില്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ് ലോക്കല്‍ ട്രെയിനുമായി തട്ടി ആറുപേര്‍ക്ക് പരുക്കേറ്റു.
=മെയ്-19: കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് നാഗര്‍കോവിലിനടുത്ത് പാളം തെറ്റി-ആര്‍ക്കും പരുക്കില്ല.
=ജൂലൈ-26: കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ സ്‌കൂള്‍ ബസിലിടിച്ച് എട്ടു കുട്ടികള്‍ മരിച്ചു. പത്തുവയസില്‍ താഴെയുള്ളവരായിരുന്നു മരിച്ച കുട്ടികള്‍. റെയില്‍വേ ലെവല്‍ ക്രോസിലായിരുന്നു അപകടം.
=ഓഗസ്റ്റ് -28: കറുകുറ്റിക്കു സമീപം തിരുവനന്തപുരം -മംഗലാപുരം എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റി-ആര്‍ക്കും പരുക്കില്ല.
=സെപ്തംബര്‍- 20: കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റി. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം-എറണാകുളം പാതയിലെ ട്രെയിന്‍ ഗതാഗതം മുടങ്ങി.
=സെപ്തംബര്‍- 30: ഭുവനേശ്വര്‍-ഭദ്രക് പാസഞ്ചര്‍ ഒഡീഷയിലെ കട്ടക്കില്‍ ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു.
=ഒക്ടോബര്‍- 5: 165 യാത്രക്കാരുമായി പോയ ജമ്മുതാവി-പൂനെ ഝലം എക്‌സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു.
=നവംബര്‍-18: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ ഭാട്ടിന്‍ഡ-ജോധ്പുര്‍ പാസഞ്ചര്‍ പാളംതെറ്റി. 12 പേര്‍ക്ക് പരുക്കേറ്റു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago