ബൊളിവിയയില്‍ വെള്ളത്തിന് റേഷന്‍
ലാ പസ് (ബൊളിവിയ): വരള്‍ച്ചയെ തുടര്‍ന്ന് ബൊളിവിയയിലെ ലാ പസ് നഗരത്തില്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മൂന്ന് ഡാമുകള്‍ വറ്റിയതോടെയാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാന ഡാമായ ഒജുവന് ഖോട്ട ഡാമില്‍ ഒരു ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. മറ്റു രണ്ടു ഡാമുകളില്‍ എട്ടു ശതമാനമായി വെള്ളത്തിന്റെ അളവ് കുറഞ്ഞു.
ചോര്ഖ് മുനിസിപ്പാലിറ്റിയിലാണ് കടുത്ത ജലക്ഷാമമുള്ളത്. 70 ശതമാനം പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പാന്‍ അമേരിക്കന്‍ ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 12 മണിക്കൂറില്‍ ഒരിക്കലാണ് ജലവിതരണം നടത്തുന്നത്. റേഷന്‍ ഏര്പ്പെടുത്താനിടയാക്കിയതില് ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ക്ഷമ ചോദിച്ചു. വിദഗ്ധ സഹായം തേടിയെന്നും വരള്‍ച്ച നേരിടുന്നതില്‍ പരാജയപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നീക്കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."