HOME
DETAILS
MAL
മിറ്റ് റോംനിയുമായി ട്രംപ് ചര്‍ച്ച നടത്തി
backup
November 20 2016 | 19:11 PM
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എതിരാളിയും തന്റെ വിമര്‍ശകനുമായ മിറ്റ് റോംനിയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറിയടക്കമുള്ള പദവികള്‍ റോംനിക്ക് ട്രംപ് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണകാലയളവില്‍ ട്രംപിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് മിറ്റ് റോംനി. തന്റെ സര്‍വകലാശാലയ്ക്കെതിരേ മുന്‍ വിദ്യാര്‍ഥികള്‍ നല്കിയ വഞ്ചനാക്കേസ് 25 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കി കഴിഞ്ഞ ദിവസം ട്രംപ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."