HOME
DETAILS

ഖത്തര്‍ പൊതുമാപ്പ് അവസാനിക്കാന്‍ പത്ത് ദിവസം കൂടി

  
backup
November 20 2016 | 19:11 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8



ദോഹ: ഖത്തര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി 10 ദിവസം കൂടി. നിയമ നടപടിയില്ലാതെ നാട്ടിലേക്കു മടങ്ങാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുടെ മുന്നിലെത്തിയത്. വിവിധ എംബസികളിലും ഖത്തര്‍ സര്‍ക്കാരിന്റെ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലും നൂറുകണക്കിന് അനധികൃത താമസക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയതായി 'പെനിന്‍സുല' റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ പൊതുമാപ്പ് കാലാവധി അവസാനിക്കാറായതോടെ അധികൃതര്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയാണ് നടന്നത്. ഖത്തര്‍  ഐ.ഡി കാര്‍ഡ് കൈവശമില്ലാത്തവരെയെല്ലാം പൊലിസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചത്. പൊതുമാപ്പ് കാലാവധിക്കു ശേഷം  അനധികൃത താമസക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ കാലാവധിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഡിസംബര്‍ ഒന്നിനാണ് ഇത് അവസാനിക്കുന്നത്. കാലാവധി നീട്ടാനുള്ള ഒരു സൂചനയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല. നടപടിക്രമങ്ങള്‍ എളുപ്പമാണെന്നും ഉദ്യോഗസ്ഥര്‍ സൗമ്യമായാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതെന്നും നേപ്പാളി സ്വദേശി പറഞ്ഞു. രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരായ തങ്ങളുടെ പൗരന്‍മാരോടെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികള്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ആനുകൂല്യം നേടുന്നത് അവസാന ദിവസങ്ങളിലേക്ക് നീക്കുന്നത് പ്രയാസകരമാകുമെന്നും എല്ലാ രേഖകളും ശരിയാകുന്നതിന് മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  17 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  17 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago