ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കില്‍ അത്‌ലറ്റിക്കോ വീണു
മാഡ്രിഡ്: ഹാട്രിക്ക് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ മാഡ്രിഡ് നാട്ടങ്കത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. മൂന്നു വര്‍ഷത്തിനു ശേഷമാണ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ കീഴടക്കുന്നത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ലാ ലിഗയില്‍ അപരാജിത കുതിപ്പു തുടരുന്ന റയല്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസം ബാഴ്‌സലോണ മലാഗയുമായി ഗോള്‍രഹിത സമനില പാലിച്ചത് അവര്‍ക്ക് തിരിച്ചടിയായി. റയലിനു 30 പോയിന്റും ബാഴ്‌സലോണയ്ക്ക് 26 പോയിന്റും. 24 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്തും 22 പോയിന്റുമായി വിയ്യാറല്‍ നാലാമതും 21 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാമതും.
ക്രിസ്റ്റ്യാനോയുടെ പ്രതിഭയ്ക്കു മുന്നിലാണ് അത്‌ലറ്റിക്കോ ഉത്തരമില്ലാതെ നിന്നത്. 23ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ ആദ്യ ഗോള്‍ േേനടി ക്രിസ്റ്റ്യാനോ റയലിനെ മുന്നില്‍ കടത്തി. പിന്നീട് കളി മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴാണ് രണ്ടു ഗോളുകള്‍ കൂടി പോര്‍ച്ചുഗല്‍ നായകന്‍ നേടിയത്. 71ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളിലൂടെ റയലിന്റെ പട്ടിക ഉയര്‍ത്തി. അത്‌ലറ്റിക്കോ താരം സവിക്ക് ക്രിസ്റ്റ്യാനോയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റയലിനു അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പോര്‍ച്ചുഗല്‍ താരത്തിനു പിഴവില്ലാതെ വലയിലാക്കാനും സാധിച്ചു. 77ാം മിനുട്ടില്‍ ഗെരത് ബെയ്ല്‍ ഒറ്റയ്ക്കു മുന്നേറി ബോക്‌സില്‍ നിന്നു നിന്നുനല്‍കിയ മനോഹരമായൊരു ക്രോസിനു കാല്‍ വച്ച് ക്രിസ്റ്റ്യാനോ ഹാട്രിക് പൂര്‍ത്തിയാക്കി. ഒപ്പം റയലിന്റെ ഡെര്‍ബി വിജയവും.
മറ്റൊരു മത്സരത്തില്‍ ഡിപോര്‍ടീവോ ലാ കൊരുണയെ എസ്പ്യാനോള്‍ കീഴടക്കി. 1-0ത്തിനാണ് എസ്പാന്യോളിന്റെ വിജയം.
ബയേണിന്റെ അപരാജിത
കുതിപ്പ് അവസാനിച്ചു
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയിലെ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പിനു കടിഞ്ഞാണ്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനു ബൊറൂസിയ ഡോര്‍ട്മുണ്ട് അവരെ വീഴ്ത്തി. ബുണ്ടസ് ലീഗയിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ഔബമേയങ് നേടിയ ഗോളാണ് ബൊറൂസിയക്ക് വിജയം സമ്മാനിച്ചത്. കളിയുടെ 11ാം മിനുട്ടിലാണ് ബൊറൂസിയ വിജയ ഗോള്‍ കുറിച്ചത്.
സീസണിലെ ആദ്യ ബുണ്ടസ് ലീഗ തോല്‍വി നേരിട്ട ബാവേറിയന്‍സ് ഇടവേളയ്ക്ക് ശേഷം രണ്ടാം സ്ഥാനത്തേക്കിറങ്ങി. കഴിഞ്ഞ ദിവസം ബയര്‍ ലെവര്‍കൂസനെ കീഴടക്കി തോല്‍വിയറിയാതെ കുതിക്കുന്ന അത്ഭുത ടീം ലെയ്പ്‌സിഗ് ഇതോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലെയ്പ്‌സിഗിനു 27 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ബയേണിനു 24 പോയിന്റും. ജയത്തോടെ ബൊറൂസിയ മൂന്നാം സ്ഥാനത്തേക്ക് കയറി.
മറ്റൊരു മത്സരത്തില്‍ ഹോഫന്‍ഹെയിം- ഹാംബര്‍ഗര്‍ പോരാട്ടം 2-2നു സമനില.
യുവന്റസിനു ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് പെസ്‌ക്കാരയെ കീഴടക്കി. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം. ഖെദിര, മാന്‍ഡ്‌സുകിച്, ഹെര്‍നാനെസ് എന്നിവരാണ് യുവന്റസിനായി വല ചലിപ്പിച്ചത്. 33 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുള്ള റോമയെ 1-2നു അറ്റ്‌ലാന്റ അട്ടിമറിച്ചു. മറ്റു മത്സരങ്ങളില്‍ നാപോളി 2-1നു ഉദീനിസയേയും ലാസിയോ 3-1നു ജെനോവയേയും ബോലോഗ്ന 3-1നു പാലെര്‍മോയേയും സംപ്‌ഡോറിയ 3-2നു സസോളോയേയും ടൊറിനോ 2-0ത്തിനു ക്രോടോണിനേയും ഫിയോരെന്റിന 4-0ത്തിനു എംപോളിയേയും കീഴടക്കി.
പാരിസില്‍ പോരാട്ടം
ഇഞ്ചോടിഞ്ച്
പാരിസ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നു വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍ നാന്റസിനെ വീഴ്ത്തി. ലീഗില്‍ മൊണാക്കോ 29 പോയിന്റുമായി ഒന്നാമത്.
ഇത്രയും പോയിന്റുമായി പി.എസ്.ജി രണ്ടാമതും നീസ് മൂന്നാം സ്ഥാനത്തും. മൂന്നു ടീമുകളും തമ്മില്‍ ഗോള്‍ ശരാശരി വ്യത്യാസത്തിലാണ് സ്ഥാനങ്ങള്‍ പങ്കിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."