HOME
DETAILS
MAL
ഡല്‍ഹി ഹാഫ് മാരത്തണ്‍: എല്യുഡ് കിപ്ചോഗ് ചാംപ്യന്‍
backup
November 20 2016 | 19:11 PM
ന്യൂഡല്‍ഹി: നിലവിലെ ഒളിംപിക്ക് മാരത്തണ്‍ ചാംപ്യന്‍ കെനിയയുടെ എല്യുഡ് കിപ്ചോഗ് ഡല്‍ഹി ഹാഫ് മാരത്തണ്‍ ജേതാവ്. വനിതാ വിഭാഗത്തില്‍ റോക്കന്ഷ് ഡെഗെഫയ്ക്കാണ് കിരീടം. 59 മിനുട്ടും 44 സെക്കന്‍ഡുമെടുത്താണ് കിപ്ചോഗ് ചാംപ്യനായത്. എത്യോപ്യയുടെ യിഗ്രെം ഡെമെല്ഷ് രണ്ടാം സ്ഥാനവും കെനിയയുടെ അഗസ്റ്റിന് ചോഗ് മൂന്നാം സ്ഥാനത്തുമെത്തി. ഒരു മണിക്കൂറും ഏഴു മിനുട്ടും 42 സെക്കന്‍ഡുമെടുത്താണ് ഡെഗെഫ വനിതാ കിരീടം സ്വന്തമാക്കിയത്. എത്യോപ്യയുടെ അബബെല് യെഷന, ഹെലഹ് കിപ്റോപ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഇന്ത്യന്‍ പുരുഷന്മാരില് ജി ലക്ഷ്മണ് ഒരു മണിക്കൂറും നാലു മിനുട്ടും 34 സെക്കന്‍ഡുമെടുത്ത് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വനിതകളില്‍ മോണിക്ക അത്രയ്ക്കാണ് ഒന്നാം സ്ഥാനം. ഒരു മണിക്കൂര്‍ 15 മിനുട്ട് 34 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."