HOME
DETAILS
MAL
കേരളം ചാംപ്യന്‍മാര്‍
backup
November 20 2016 | 19:11 PM
തേഞ്ഞിപ്പലം: മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ച് നടന്ന ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് അണ്ടര്‍ 22 ഫുട്‌ബോളില്‍ കേരളം ചാംപ്യന്‍മാരായി. ഫൈനലിലെ എതിരാളികളായ ആന്ധ്രപ്രദേശിനെ 4-1നു പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിനായി സഹല്‍, നിയാസ്, അമല്‍രാജ്, മുജ്ത്തബ എന്നിവരാണ് ഗോള്‍ നേടിയത്. സെമി ഫൈനലില്‍ മധ്യപ്രദേശിനെ 3-1നു പരാജയപ്പെടുത്തിയാണ് കേരളം കലാശപ്പോരിന് അര്‍ഹത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."