ചെന്നൈയിനും അത്ലറ്റിക്കോയും ഒപ്പത്തിനൊപ്പം
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്.സി അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം 1-1നു സമനിലയില്‍. ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ ഡേവിഡ് സുച്ചി നേടിയ ഗോളിലാണ് ചെന്നൈയിന് സമനില പിടിച്ചുവാങ്ങിയത്.
സമനിലയോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പൂനെ നാലിലേക്കും നാലിലുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് അഞ്ചിലേക്കും ഇറങ്ങി. 14 പോയിന്റുമായി ചെന്നൈയിന് ബ്ലാസ്റ്റേഴ്സിനു പിന്നില്‍ ആറാം സ്ഥാനത്ത്.
തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം തീര്‍ത്താണ് ഇരു ടീമുകളും പോരാടിയത്. നിരവധി അവസരങ്ങള്‍ ഇരു ടീമുകളും മത്സരിച്ചു തുലച്ചു. 39ാം മിനുട്ടില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ അത്ലറ്റിക്കോയാണ് ലീഡെടുത്തത്. പ്രീതം കോട്ടാലിന്റെ പാസ് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്കു തിരിച്ചുവിട്ടാണ് പോസ്റ്റിഗയുടെ ഗോള്‍. രണ്ടണ്ടാം പകുതിയില്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടി സമനില പിടിക്കാനുള്ള ശ്രമമാണ് ചെന്നൈയിന് നടത്തിയത്. തുടരന് ആക്രമണത്തിനൊടുവില്‍ അവര്‍ക്കതിന്റെ ഫലവും ലഭിച്ചു.
ബോക്സിനു പുറത്തു നിന്ന് എലി സാബി ഫിലോ നല്കിയ പാസ് മാര്‍ക്കു ചെയ്യാനാളില്ലാതെ നിന്ന സുച്ചി ഹെഡ്ഡറിലൂടെ വലയിലേക്ക് ചെത്തിയിട്ടു. സമനില പിടിച്ച ചെന്നൈയിന് സ്വന്തം തട്ടകത്തില്‍ വിജയത്തിനായുള്ള കിണഞ്ഞ ശ്രമമാണ് പിന്നീട് നടത്തിയത്. തുടര്‍ച്ചയായി അതല്റ്റിക്കോ ബോക്സിലേക്കു പന്തെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ അത്ലറ്റിക്കോ പിടിച്ചുനിന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."