HOME
DETAILS
MAL
മദ്യപാനിയായ മകന്റെ കുത്തേറ്റ് പിതാവ് ഗുരുതരാവസ്ഥയില്‍
backup
November 21 2016 | 00:11 AM
കോതമംഗലം: മദ്യപാനിയായ മകന്റെ കുത്തേറ്റ് പിതാവ് ഗുരുതരാവസ്ഥയില്‍. വടാട്ടുപാറ മീരാന്‍ സിറ്റി മന്നാറ്റികാവില് രാഖവന് (67) നാണ് കുത്തേറ്റത്.
ശനിയാഴ്ച്ച രാത്രിയോടെ വീടിന് സമീപത്തുള്ള മൈദാനത്തില്‍ വച്ചാണ് പിതാവിനെ മകന് പുറകില്‍ നിന്നും കുത്തിയത്.കത്തി കുത്തില്‍ വലത്ത് തോള് പലകയിലും, ഇടത് കൈക്കുഴിയിലും ഗുരുതരമായി പരിക്കേറ്റ രാഖവനെ ഉടനെ തന്നെ കോതമംഗലം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറിവ് ഗുരുതരമായതിനാല്‍ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."