HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
November 21 2016 | 00:11 AM
ചേര്‍ത്തല - ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷീദ് തറയിലിനെ കള്ളക്കേസില്‍ കുടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ചു നടത്തി. ചേര്‍ത്തല ദേവി ക്ഷേത്രത്തിനു വടക്കുവശത്തു നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി പി.ടി.മന്മഥന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജി എം.പണിക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ മഹേശന്, സെക്രട്ടറിമാരായ പി.എസ്.എന്‍ ബാബു, പി.എസ് രാജീവ്, സന്തോഷ് ശാന്തി, ജില്ല വൈസ് പ്രസിഡന്റ് പി.അനിയപ്പന്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ കെ.പണിക്കര്‍, പി.കെ ബിനോയ് , പി.ജയകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."