മോദി - പിണറായി സര്‍ക്കാരുകള്‍ ജനങ്ങളെ വലയ്ക്കുന്നെന്ന് ചെന്നിത്തല
ഹരിപ്പാട്: കേരളത്തിലെ ജനങ്ങളെ നരേന്ദ്രമോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ചേര്‍ന്ന് പട്ടിണിയിലേക്ക് തളളിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഹരിപ്പാട്, കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറാം പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നടപടി മൂലം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഇതിനെതിരേ ശക്തമായി പ്രതികരിയ്ക്കുമെന്നും നിയമസഭ വിളിച്ചു കൂട്ടുവാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍. കമ്മറ്റി പ്രസിഡന്റ് എസ്.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.
കള്ളപ്പണക്കാരുടെ പേര്‍ പറഞ്ഞ് സാധാരണ ജനങ്ങളെ നരേന്ദ്രമോദി ദ്രോഹിക്കുകയാണെന്നും പാര്‍ലമെന്റില്‍ മറുപടി പറയാതെ ഒളിച്ചോടുന്ന സമീപനമാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ.സി.വേണുഗോപാല്‍ എം.പി.അഭിപ്രായപ്പെട്ടു. കിട്ടാക്കടം എഴുതി തള്ളാന്‍ തീരുമാനിച്ച മോദി സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരേ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ വിമുക്ത ഭടന്മാരെ കെ.സി.വേണുഗോപാല്‍ ആദരിച്ചു.
എ.എ.ഷുക്കൂര്‍, അഡ്വ.ബി.ബാബുപ്രസാദ്, എം.ആര്‍.ഹരികുമാര്‍ അഡ്വ.എം.ലിജു., എം.എം.ബഷീര്‍, എ.കെ.രാജന്‍, കെ.എം.രാജു, എം.കെ.വിജയന്‍, ജോണ്‍ തോമസ്, ലാല്‍ വര്‍ഗ്ഗീസ് കല്‍പ്പകവാടി, കെ.കെ.സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ,എസ്.രാജേന്ദ്രകുറുപ്പ് ,എസ്. ദീപു, ശ്രീദേവി രാജന്‍, എന്‍.ഹരിദാസ്, സുജിത്.എസ്. ചേപ്പാട്, ബിനു ചുള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.
ഇതോടനുബന്ധിച്ച് നേരത്തേ നടന്ന സെമിനാര്‍ ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട്‌ബ്ലോക്ക് കോണ്‍. കമ്മറ്റി പ്രസിഡന്റ് എം.ആര്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ ' ഇന്ത്യയും ഇന്ദിരയും '' എന്ന വിഷയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."