HOME
DETAILS

ചികിത്സാ ചെലവിന്റെ ഫയല്‍ ആരോഗ്യവകുപ്പ് കളഞ്ഞു; അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

  
backup
November 21 2016 | 06:11 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b4%af%e0%b4%b2%e0%b5%8d-3

പാലക്കാട്: കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ ചികിത്സാ ചെലവ് പാര്‍ടൈം സ്വീപ്പറായ ഭാര്യക്ക് അനുവദിക്കാതെ ഫയല്‍ നഷ്ടപ്പെടുത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പാലക്കാട് വനം വകുപ്പില്‍ പാര്‍ടൈം സ്വീപ്പറായ കെ.കെ. ലക്മിദേവിയുടെ ഭര്‍ത്താവിന്റെ ചികിത്സാ ഫയലാണ് ആരോഗ്യവകുപ്പ് നഷ്ടപ്പെടുത്തിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.

കേസ് ഡിസംബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ സര്‍ക്കാര്‍ അംഗീകരിച്ച തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് കാന്‍സറിന് ചികിത്സിച്ചത്. 1,61,536 രൂപ ചികിത്സക്ക് ചെലവായി.
2012 ല്‍ ഭര്‍ത്താവ് മരിച്ചു. 2012 ഒക്‌ടോബര്‍ 30 ന് 1,33,389 രൂപ ലക്ഷ്മിദേവിക്ക് അനുവദിക്കാമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അനുവാദം നല്‍കി. തുടര്‍ന്ന് ഫയല്‍ വനം വകുപ്പില്‍ നിന്ന് സെക്രട്ടേറിയറ്റിലെ ആരോഗ്യവകുപ്പിലെത്തി. ധന വകുപ്പിന്റെ അനുമതി വാങ്ങി പണം അനുവദിക്കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ ഫയല്‍ മുങ്ങി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയച്ചെങ്കിലും അന്വേഷണത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്നും ഫയല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു.
ലക്ഷ്മിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് ഫയലിന് പിന്നാലെ നടക്കാനുള്ള ശേഷിയില്ല. സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago