സഹകരണപ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനം; സുധീരനെ തള്ളി യു.ഡി.എഫ്
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി സംയുക്തമായി നേരിടാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. യോജിച്ചുള്ള പ്രക്ഷോഭം വേണ്ട എന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ അഭിപ്രായത്തെ തള്ളിയാണ് യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമെടുത്തത്.
സഹകരണ സമരത്തില്‍ എല്‍.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോവാനുള്ള തീരുമാനമായിരുന്നു ലീഗിനുണ്ടായിരുന്നത്. അത് കഴിഞ്ഞ ദിവസം ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഈ തീരുമാനമാണ് യു.ഡി.എഫ് യോഗത്തില്‍ പ്രതിഫലിച്ചത്.
സഹകരണ സമരത്തില്‍ മുന്നണികള്‍ രണ്ടു നിലപാടുകളിലൂടെ മുന്നോട്ടു പോവുകയാണെങ്കില്‍ അത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടും ബി.ജെ.പിക്ക് അത് രാഷ്ട്രീയപരമായി സഹായകരമാവുമെന്ന ലീഗിന്റെ നിലപാടാണ് യു.ഡി.എഫ് യോഗത്തില്‍ പ്രധാനമായത്. ഇതേ നിലപാടാണ് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."