ശരീഅത്ത് സംരക്ഷണ റാലി നാളെ പുത്തന്‍ചിറയില്‍
പുത്തന്‍ചിറ: നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വ്യക്തിനിയമത്തിനെതിരേ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കും ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരെ പുത്തന്‍ചിറയില്‍ ശരീഅത്ത് സംരക്ഷണറാലിയും പൊതുസമ്മേളനവും നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കോഓര്‍ഡിനേഷന്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാലിന് വെള്ളൂര്‍ ജങ്ഷനില്‍ നിന്ന് റാലി ആരംഭിക്കും. മാണിയംകാവ് ശംസുല്‍ ഉലമാ നഗറില്‍ റാലി സമാപിക്കുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും.
ജംഇയ്യത്തുല്‍ മുദരിസീന്‍ തൃശൂര്‍ ജില്ലാ ട്രഷറര്‍ കെ.പി സൈനുദ്ധീന്‍ ഫൈസി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അബൂബക്കര്‍ ബാഖവി, എം.എച്ച്.അല്‍ഫഹദ്, കെ.എ.മുഹമ്മദ് ഫൈസല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."