ഐ.ജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം ഐ.ജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം. കോട്ടയത്തെ പണമിടപാട് സ്ഥാപനത്തില്‍ ബിനാമി ഓഹരിയുണ്ടെന്ന പരാതിയിലാണ് നടപടി. കള്ളപ്പണത്തിനെതിരായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സ്ഥാപനത്തിനെതിരേ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
കള്ളപ്പണം ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍ നിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് അന്വേഷണം തുടങ്ങിയത്. കൊട്ടാരക്കര സ്വദേശിയായ വാഹന ഡീലര്‍ അജിത് കുമാറാണ് വിജിലന്‍സില്‍ മനോജ് എബ്രഹാമിനെതിരേ പരാതി നല്‍കിയത്. 2.65 ലക്ഷം രൂപ ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത അജിത്കുമാര്‍ നാലരക്കോടി തിരിച്ചടച്ചിട്ടും ഈട് നല്‍കിയ പ്രമാണങ്ങള്‍ തിരിച്ച് നല്‍കിയില്ലെന്നാണ് ആക്ഷേപം.
കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി അശോക് കുമാറിനാണ് അന്വേഷണച്ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."