തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ കമ്മീഷന് ചെയ്തു
മുംബൈ: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ കമ്മീഷന് ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന് ചെയ്തത്. മുംബൈ നേവല്‍ ഡോക് യാഡില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി സുനില്‍ ലാംബയും പങ്കെടുത്തു.
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്ഡേസ് ലിമിറ്റഡിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. പ്രൊജക്ട് 15എ പ്രകാരം നിര്‍മ്മിച്ച അവസാന കപ്പലാണ് ഇത്.
കപ്പലിലെ ആയുധങ്ങളും സെന്‍സറുകളും ഇസ്രയേല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത് കൂട്ടിയിണക്കിയിരിക്കുന്നതാണ്. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതലത്തില്‍ നിന്നും തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പല്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ കപ്പലിനുണ്ട്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി രണ്ടു ഹെലിക്കോപ്റ്ററുകള്‍ വഹിക്കാനും കപ്പല്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."