HOME
DETAILS
MAL
രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കണ്ണൂരില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
backup
November 21 2016 | 09:11 AM
തിരുവനന്തപുരം: കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആയുധനിര്‍മാണവും ബോംബ് നിര്‍മാണവും തടയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലാകുന്ന കുറ്റവാളികളെ സംഘം ചേര്‍ന്ന് ഇറക്കികൊണ്ടുപോവുന്ന പ്രവണത കണ്ടുവരുന്നണ്ട്. ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിച്ചത് കണക്കിലെടുത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."