വിരലടയാളം വരുത്തിവച്ച വിന
ദമ്മാം: ഇരുപത്തിയാറു വര്‍ഷം മുന്‍പ് സഊദിയില്‍ ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ രേഖപ്പെടുത്തിയ വിരലടയാളം ഹൈദരാബാദ് സ്വദേശിക്ക് വിനയായി. ചിലയാവശ്യത്തിനായി അടുത്ത കാലത്ത് പാസ്‌പോര്‍ട് ഓഫീസിലെത്തി വിരലടയാളം നല്‍കിയപ്പോഴാണ് കാലപ്പഴക്കം ചെന്ന കേസും വിരലടയാളവും ഉയര്‍ന്നുവന്നത്. ഒടുവില്‍ ജയിലായ അബ്ദുല്‍ മജീദും കുടുംബവും നാട്ടിലേക്ക് മടങ്ങി.
1990 ല്‍ ഒരു കേസില്‍ അകപ്പെട്ടപ്പോഴാണ് ആദ്യമായി മജീദ് വിരലടയാളം നല്‍കിയത്. അന്ന് ജയിലായ ഇദ്ദേഹത്തെ ഗള്‍ഫ് യുദ്ധ കാലത്തെ പ്രത്യേക ഇളവില്‍ ശിക്ഷാ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ നാട്ടിലേക്ക് കയറ്റിവിട്ടു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മറ്റൊരു പാസ്‌പോര്‍ട്ടില്‍ പുതിയ വിസയില്‍ എത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ട് യാതൊരു പ്രശ്‌നവുമില്ലതെ ജോലി ചെയ്തു. ഇതിനിടെ കുടുംബത്തെയും കൊണ്ടുവന്നു മാന്യമായ ജീവിതം നയിക്കുകയായിരുന്നു.
ഇതിനിടയില്‍ മൂന്നു മാസം മുന്‍പ് ഇഖാമ പുതുക്കുന്നതിനായി മുഴുവന്‍ രേഖകളുമായി സ്‌പോണ്‍സര്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ചപ്പോഴാണ് ദുരിതം പിടി കൂടിയത്. പുതിയ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ പഴയ കാല മുഴുവന്‍ രേഖകളും അപ് ലോഡ് ചെയ്തിരുന്നു.
ഇങ്ങനെയാണ് മജീദിന്റെ പഴയ കേസിലുള്ള വിരലടയാളവും കമ്പ്യൂട്ടറില്‍ കയറിയത്. വിരലടയാള സാമ്യത കണ്ട് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോഴാണ് പുതിയ പേരിലുള്ള പാസ്‌പോര്‍ട്ടിലാണ് ഇപ്പേള്‍ തൊഴിലെടുക്കുന്നതെന്ന് വ്യക്തമായത്.
ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലലടക്കുകയായിരുന്നു. കൂടാതെ കുടുംബങ്ങളുടെതടക്കം മുഴുവനാളുകളുടെയും പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ പിടിച്ചു വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍നിന്നു തന്നെ ഫൈനല്‍ എക്‌സിറ്റ് നല്‍കി സ്വദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ആറംഗ കുടുംബവും നാട്ടിലേക്ക് യാത്രയായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."