എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടിനു പകരം പുതിയത് എത്തിയതോടെ ജനങ്ങള്‍ക്ക് തെല്ലൊരു ആശ്വാസം ലഭിച്ചിരിക്കുകയാണ്. രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് എല്ലാം ശരിയാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും ബാങ്കിനും എ.ടി.എമ്മിനും മുന്നിലുള്ള നീണ്ട ക്യൂ മാറിയിട്ടില്ല.
ഒരു ദിവസം പിന്‍വലിക്കാവുന്ന തുക പരമാവധി 2500 എന്നത് ഉയര്‍ത്താത്തതാണ് ഇപ്പോഴും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ തുടരുന്നതിന് കാരണം. എല്ലാ ദിവസവും എ.ടി.എമ്മിനു മുന്നില്‍ നിന്ന് ക്യൂ നിന്ന് പണം പിന്‍വലിക്കേണ്ട അവസ്ഥയാണ്.
500 രൂപ കൂടി വന്നതോടെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പല ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.
അടുത്തയാഴ്ച കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാവുമെന്നാണ് എസ്.ബി.ഐ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ പ്രതികരിച്ചത്. ആര്.ബി.ഐയില്‍ നിന്നുള്ള പണത്തിന്റെ വരവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ ഉപയോഗത്തിന് മതിയാവുന്നില്ല. അടുത്തയാഴ്ച അഞ്ഞൂറിന്റെ നോട്ട് വ്യാപകമാവുമെന്നും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണം പിന്‍വലിക്കല്‍, മാറ്റിയെടുക്കല്‍, നിക്ഷേപം എന്നീ കാര്യത്തില്‍ 24ന് തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ 24ന് പുന:പരിശോധന നടത്തുമെന്ന് നോട്ട് പിന്‍വലിക്കുന്ന ദിവസം ആര്.ബി.ഐ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."