വോട്ടര്‍മാര്‍ക്ക് പണം നല്കല് : ഫലം അസാധുവാക്കാനുള്ള ആവശ്യം തള്ളി
ന്യൂഡല്‍ഹി: തങ്ങളുടെ അധികാരപരിധി കൂട്ടണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്കു പണം നല്കിയെന്നു വ്യക്തമായി തെളിഞ്ഞാല്‍ സ്ഥാനാര്‍ഥിയുടെ ഫലം റദ്ദാക്കുന്നതിന് അധികാരം വേണമെന്നതുള്‍പ്പെടെയുള്ള കമ്മിഷന്റെ ആവശ്യങ്ങള്‍ കേന്ദ്ര നിയമമന്ത്രാലയമാണ് തള്ളിയത്. ജൂണ്‍ ആറിനാണ് തങ്ങളുടെ അധികാപരിധി കൂട്ടണമെന്നാവശ്യപ്പെട്ട് കമ്മിഷന് സര്‍ക്കാരിനു കത്തയച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58 വകുപ്പ് ഭേദഗതിചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. ബൂത്ത് പിടിച്ചടക്കുമ്പോള്‍ ഫലം റദ്ദ് ചെയ്യാന്‍ കമ്മിഷന് അധികാരം നല്കുന്നതു സബന്ധിച്ചുള്ളതാണ് 58 എ വകുപ്പ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കു പണം നല്കിയാല് ഫലം റദ്ദാക്കാന്‍ അധികാരം നല്കുന്ന വിധത്തില്‍ 58ബി വകുപ്പ് ഭേദഗതിചെയ്യണമെന്നായിരുന്നു കമ്മിഷന് നിര്‍ദേശിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."