സൗത്ത് ഏഷ്യ ട്രാവല്‍ പുരസ്‌കാരം സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന്
കൊച്ചി: ടൂറിസം മേഖലയിലെ സുപ്രധാന പുരസ്‌കാരമായ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് സിനമണ്‍ ഹൗസ്‌ബോട്ട്‌സ് ഓഫ് സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന്. ഹൗസ് ബോട്ടുകളിലെ ആഡംബര സൗകര്യങ്ങളില്‍ പുത്തന്‍ പ്രവണത സൃഷ്ടിച്ചത് കണക്കിലെടുത്താണ് അവാര്‍ഡ്.
ശ്രീലങ്കയിലെ മൗണ്ട് ലവാനിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് ഡയരക്ടര്‍മാരായ സ്‌കറിയ ജോസ്, ജോബിന്‍ ജെ.അക്കരക്കളം എന്നിവര്‍ സാറ്റ വൈസ് പ്രസിഡന്റ് തുവാന്‍ സാബിര്‍ വാഫൂരില്‍ നിന്നു ഏറ്റുവാങ്ങി.
ശ്രീലങ്ക, ഇന്ത്യ, മാലദ്വീപ് എന്നിവിടങ്ങളിലെ ടൂറിസം മേഖലയെ അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 39 ഇനങ്ങളിലായി പത്ത് പുരസ്‌കാരങ്ങളാണ് സാറ്റ നല്‍കുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നായി 260 എന്‍ട്രികളാണ് ഇക്കുറി ഉണ്ടായിരുന്നത്. ലീഡിങ് ഹൗസ് ബോട്ട് ബ്രാന്‍ഡ് എന്ന വിഭാഗത്തിലായിരുന്നു പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."