സഊദിയും കുവൈത്തും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കുവൈത്ത് സിറ്റി: പ്രതിരോധ ഉപകരണങ്ങളുടെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഊദി അറേബ്യയും കുവൈത്തും ഒരുങ്ങുന്നു. ഇതിനായി വിവിധ അമേരിക്കന്‍ കമ്പനികളുമായി ബില്യന്‍ കണക്കിന് ഇടപാടിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അമേരിക്കയില്‍ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ 16 കമ്പനികളുടെ ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ സഊദി, കുവൈത്ത് രാജ്യങ്ങളിലെത്തി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെന്നത്ത് ഹ്യാത്ത് നേതൃത്വം നല്‍കുന്ന സംഘമാണ് ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളിലും അമേരിക്കന്‍ കമ്പനികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യു.എസ് വാണിജ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് വലിയ ഒരു വിപണന ലോകമാണ് തുറക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 14 മില്യന്‍ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും പ്രതിരോധ ഇടപാടില്‍ മാത്രം നടത്താന്‍ ലക്ഷ്യമിടുന്നത്.
2020 ഓടെ തങ്ങളുടെ പ്രതിരോധ ഉപകരണങ്ങളുടെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് അയല്‍ രാജ്യമായ കുവൈത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."