എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ അപ്രന്റിസ്ഷിപ്പ്; 682 ഒഴിവുകള്‍
എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 682 ഒഴിവുകളാണുള്ളത്. വിഭാഗങ്ങളും ഒഴിവുകളും വിശദവിവരങ്ങളും ചുവടെ:
ഐ.ടി: 10 ഒഴിവുകള്‍. യോഗ്യത: ഐ.ടി അല്ലെങ്കില്‍ സി.എസ്.ഇ.യില്‍ ബി.ഇ, ബി.ടെക്. ശമ്പളം: 7,500 രൂപ.
ഓപറേഷന്‍സ് മാനേജ്‌മെന്റ്: 100 ഒഴിവുകള്‍. യോഗ്യത: സയന്‍സില്‍ ബിരുദവും എം.ബി.എ.യും. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം. ശമ്പളം: 7,500 രൂപ.
കോര്‍പറേറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വിസസ്: 05 ഒഴിവുകള്‍. യോഗ്യത: മാത്തമാറ്റിക്‌സ്, ഓപറേഷന്‍ റിസര്‍ച്ച്, ഇക്കണോമിക്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദം. ശമ്പളം: 7,500 രൂപ.
ഫിനാന്‍സ്: 116 ഒഴിവുകള്‍. യോഗ്യത: ബി.കോം. ശമ്പളം: 7,500 രൂപ.
സിവില്‍: 44 ഒഴിവുകള്‍. യോഗ്യത: സിവില്‍ ട്രേഡില്‍ ബി.ഇ, ബി.ടെക്. ശമ്പളം: 7,500 രൂപ.
എന്‍ജിനിയറിങ് (സിവില്‍) ഡിപ്ലോമ കേഡര്‍: 59 ഒഴിവുകള്‍. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ. ശമ്പളം: 6,000 രൂപ.
ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്: 30 ഒഴിവുകള്‍. യോഗ്യത: ഇലക്ട്രിക്കല്‍ ട്രേഡില്‍ ബി.ഇ, ബി.ടെക്. ശമ്പളം: 7,500 രൂപ.
ഫയര്‍: 23 ഒഴിവുകള്‍. യോഗ്യത: ഫയര്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ട്രേഡില്‍ ബി.ഇ. ശമ്പളം: 7,500 രൂപ. ഡിപ്ലോമ ഫയര്‍: 46 ഒഴിവുകള്‍. യോഗ്യത: ഫയര്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ട്രേഡില്‍ ഡിപ്ലോമ ശമ്പളം: 6,000 രൂപ.
സി.എന്‍.എസ് എന്‍ജിനിയറിങ്: 62 ഒഴിവുകള്‍. യോഗ്യത: ഇലക്ട്രോണിക്‌സ് മ്യൂണിക്കേഷന്‍ ട്രേഡില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്. ശമ്പളം: 7,500 രൂപ.
സി.എന്‍.എസ് എന്‍ജിനിയറിങ് ഡിപ്ലോമ: 70 ഒഴിവുകള്‍. യോഗ്യത: ഇലക്ട്രോണിക്‌സ് മ്യൂണിക്കേഷന്‍ ട്രേഡില്‍ ഡിപ്ലോമ. ശമ്പളം: 6,000 രൂപ.
സി.എന്‍.എസ്. ഐ.ടി.ഐ: 34 ഒഴിവുകള്‍. യോഗ്യത: ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, വയര്‍ലെസ് ട്രേഡില്‍ ഐ.ടി.ഐ
ഐ.ടി.ഐ ഫിറ്റര്‍: 30 ഒഴിവുകള്‍. യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ
ഐ.ടി.ഐ വയര്‍മാന്‍: 17 ഒഴിവുകള്‍. യോഗ്യത: വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ.
അപേക്ഷിക്കാനുള്ള പ്രായപരിധി: 2016 ഡിസംബര്‍ 31ന് 18നും 24നും മധ്യേ. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.aai.aero വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."