സി.ബി.എസ്.ഇ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് 25 മുതല്‍
കൊച്ചി: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ക്ലസ്റ്റര്‍ 11 സി.ബി.എസ്.ഇ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ഈ മാസം 25 മുതല്‍ 27 വരെ എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. 25നു രാവിലെ 8.30ന് രജിസ്ട്രേഷന് ആരംഭിക്കും.
മഹാരാജാസ് ഗ്രൗണ്ടിലെ പവലിയനിലാണ് രജിസ്ട്രേഷന്. വൈകിട്ട് നാലിനു ഐ.ജി എസ്. ശ്രീജിത്ത് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷനായിരിക്കും. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു മുഖ്യപ്രഭാഷണം നടത്തും. ഒളിംപ്യന്‍ ടി.സി യോഹന്നാന് ദീപശിഖ തെളിയിക്കും. മൂവായിരം വിദ്യാര്‍ഥികള്‍ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.
27നു വൈകിട്ട് 3.30നു നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രൊഫ.കെ.വി തോമസ് എം.പി അധ്യക്ഷനായിരിക്കും. വടുതല ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂളും സി.ബി.എസ്.ഇ ന്യൂഡല്‍ഹിയും സംയുക്തമായാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്മാന് ഫ്രാന്‍സിസ് ജെറാള്‍ഡ്, പ്രിന്‍സിപ്പല്‍ ധനേഷ് ആന്റണി, ജെറോം ജോസഫ്, എം.പി തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."