ബാങ്കിന് മുന്നില്‍ തീരാത്ത നിര
കോഴിക്കോട്: എ.ടി.എമ്മിന് മുന്നില്‍ ക്യൂ കുറഞ്ഞപ്പോള്‍ ഇന്നലെ ബാങ്കുകള്‍ക്ക് മുന്നിലായി നീണ്ട നിര. എ.ടി.എമ്മില്‍ നിന്ന് ലഭിക്കുന്നതില്‍ ഏറെയും 2000ത്തിന്റെ ഒറ്റനോട്ടായതിനാലാണ് ആവശ്യക്കാര്‍ കൂടുതലും ബാങ്കിലെത്തിയത്. ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായി പണം മാറ്റിവാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതും ഞായറാഴ്ച അവധിയായതിനാലും ഇന്നലെ ബാങ്കുകളില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമായി. ആഴ്ചയുടെ തുടക്കമായതിനാല്‍ 24,000 രൂ വരെ പിന്‍വലിക്കാന്‍ കഴിയുമെന്ന് മനസിലാക്കിയും കൂടുതല്‍ പേരെത്തി. അതേസമയം പുതിയ നോട്ടുകള്‍ ഇന്നലെയും ബാങ്കുകളില്‍ നിന്ന് ആര്‍ക്കും ലഭിച്ചില്ല. പഴയതും മുഷിഞ്ഞതുമായ നോട്ടുകളാണ് പലര്‍ക്കും കിട്ടിയത്.
മിക്ക വ്യാപാര സ്ഥാപനങ്ങളിലും ചില്ലറക്ഷാമം രൂക്ഷമായത് വ്യാപാരത്തെ പ്രതികൂലുമായി ബാധിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൂടുതല്‍ ഇളവ് വരുത്തിയതില്‍ വ്യാപാരികള്‍ക്ക് ആശ്വാസമായി. വാണിജ്യ അക്കൗണ്ടുകളില്‍ നിന്ന് വ്യാപാരികള്‍ക്ക് ഇനിമുതല്‍ ഒരാഴ്ച 50,000 രൂപ വരെ പിന്‍വലിക്കാം.അടുത്ത മാസം ആദ്യം ശമ്പളം കൊടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധിക്ക് അല്പം ആശ്വാസമാകുന്നതാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."