റെയ്ഞ്ച് സാരഥി സംഗമം ഇന്ന്
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയ്ഞ്ച് സാരഥീ സംഗമം ഇന്ന് രാവിലെ 10ന് സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും. എം.എസ്.ആര്‍ പരിഷ്‌കരണം, ശരീഅത്ത് സംരക്ഷണ റാലി പ്രവര്‍ത്തന അവലോകനം, പ്രസിദ്ധീകരണ ക്യാംപയിന്‍, ഇസ്‌ലാമിക കലാമേള എന്നിവ ചര്‍ച്ച ചെയ്യും. യോഗത്തില്‍ പിണങ്ങോട് അബൂബക്കര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, ഹാരിസ് ബാഖവി, അബൂബക്കര്‍, ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ സംബന്ധിക്കും. എല്ലാ റെയ്ഞ്ച് സാരഥികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി അറിയിച്ചു.
നഷ്ടപരിഹാരം നല്‍കണം
കല്‍പ്പറ്റ: മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ പൂത്തൂര്‍വയല്‍ പ്രദേശത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഉണ്ടായ കൃഷി നാശത്തിനും വീടുകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ക്കും ഉടന്‍ ജില്ലാ ഭരണകൂടം ഇടപെട്ട് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍, പി.ആര്‍ ബാലക്യഷ്ണന്‍, ടി.എം സുബീഷ്, ലീല സുരേഷ്, സിന്ധു, കെ അനന്തന്‍, എം.പി സുകുമാരന്‍, എം.കെ രാമദാസ്, വി.കെ ശിവദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."