HOME
DETAILS

കര്‍ഷക കോണ്‍ഗ്രസ് നേതൃത്വ പഠന ക്യാംപ് ഇന്ന്

  
backup
November 22 2016 | 04:11 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4


കല്‍പ്പറ്റ: കര്‍ഷക കോണ്‍ഗ്രസ് വയനാട് ജില്ലാ ദ്വിദിന നേതൃത്വ പഠന ക്യാംപ് ഇന്നും നാളെയുമായി പുല്‍പ്പള്ളി വനമൂലിക സി.എം മാത്യു നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് അഡ്വ. ജോഷി സിറിയക് പതാക ഉയര്‍ത്തുന്നതോടെ ക്യാംപിന് തുടക്കമാകും.
നാളെ രാവിലെ 10ന് മുന്‍കേന്ദ്രമന്ത്രി എം.എം ജേക്കബ് ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി കര്‍ഷക സന്ദേശം നല്‍കും. സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോഷി സിറിയക്, ഒ.വി റോയി, പി.എം ബെന്നി, ടോമി തേക്കുമല, ജോസ് കാരനിരപ്പേല്‍, എം.എ പൗലോസ്, ജോസ് കെ. മാത്യൂ, ആന്റണി ചോലിക്കര, ടി.കെ തോമസ് എന്നിവര്‍ പങ്കെടുത്തു.


പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിമന്ത്രി ആവശ്യപ്പെട്ടു

സുല്‍ത്താന്‍ബത്തേരി: അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം ഡപ്യൂട്ടി ഡയറക്ടറോട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ പുതിയതായി സ്ഥാപിച്ച ശീതീകരണ സംഭരണ ശാലയുടെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനത്തിന് ശേഷം കേന്ദ്രം ചുറ്റി കണ്ടതിന് ശേഷമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകസംഘങ്ങള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തു. മുറികള്‍ അടഞ്ഞുകിടക്കുന്നത് സംബന്ധിച്ചും കര്‍ഷകര്‍ക്കായി വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗ്യശൂന്യമായി കിടക്കുന്നത് സംബന്ധിച്ചും മന്ത്രി മുമ്പാകെ പരാതിപ്പെട്ടു.
പച്ചക്കറികള്‍ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിന്നുമായുള്ള വാഹനം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതും കര്‍ഷകര്‍ക്ക് ഉപകാരം പ്രദമാകേണ്ട ട്രാക്ടര്‍, കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ എന്നിവ തുരുമ്പെടുത്ത് നശിക്കുന്നതും നേരില്‍ കണ്ട് മന്ത്രി മനസ്സിലാക്കി. കേന്ദ്രം കര്‍ഷര്‍ക്ക് അവകാശപ്പെട്ടതാണ്. ഇത് കൃഷിക്കാര്‍ക്ക് ഉപകാരപ്പെടുന്നില്ല.
സര്‍ക്കാറിന്റെ കോടികള്‍ ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങള്‍ അടക്കം തകരാറിലായിരിക്കുകയാണ്. കേന്ദ്രത്തില്‍ മുന്‍ഗണന കര്‍ഷകര്‍ക്ക് അവകാശപെട്ടതാണ് അതിനാല്‍ ഇത് സംബന്ധിച്ച് കേന്ദ്രം ഡപ്യൂട്ടി ഡയക്ടറോട് റിപ്പോര്‍ട്ട് ആവശ്യപെട്ടതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഉപകാരപെടുന്നതരിത്തിലല്ല നടക്കുന്നത്. ഇത് സംബന്ധിച്ച് ആദ്യംമുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago