HOME
DETAILS

'മാലിന്യം നിക്ഷേപിക്കാനുള്ള പഞ്ചായത്ത് നീക്കം അവസാനിപ്പിക്കണം'

  
backup
November 22 2016 | 04:11 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

മുണ്ടക്കൈ: വനത്തോട് ചേര്‍ന്നുള്ളതും നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്ന പുഴകളുടെ ഉല്‍ഭവ സ്ഥാനവുമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള മേപ്പാടി പഞ്ചായത്ത് അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് മുണ്ടക്കൈ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ മാലിന്യം നിക്ഷേപിക്കാനായി വെള്ളാര്‍മല വില്ലേജിലെ സര്‍വേ നമ്പര്‍ 3300104 ല്‍ ബ്ലോക്ക് 32ല്‍പെട്ട സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സ്ഥലം വനത്തോട് ചേര്‍ന്നുകിടക്കുന്നതും നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രവുമാണ്. കൂടാതെ ഹാരിസണ്‍സ് മലയാളം കമ്പനിയും സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണിത്. ഇതിന് സമീപത്തായുള്ള 4.65 ഏക്കര്‍ ഭൂമി ആശിക്കും ഭൂമി ആദിവാസി പദ്ധതിയില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചതുമാണ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ വന്യമൃഗങ്ങളുടെ കൂട്ടക്കുരുതിക്ക് ഇത് കാരണമാകും. കൂടാതെ ഈ സ്ഥലത്തോട് ചേര്‍ന്നൊഴുകുന്ന ചാലിയാറിന്റെ പോഷക നദിയായ പുന്നപ്പുഴയാറിന്റെ ഇരു കരകളിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും ഈ പുഴയേയാണ് ആശ്രയിക്കുന്നത്. മാലിന്യ നിക്ഷേപം ഇവരുടെ കുടിവെള്ളവും മുട്ടിക്കും. സ്ഥലം ഏറ്റെടുക്കാനുള്ള പഞ്ചായത്ത് ആധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സി മുഹമ്മദ്, എ ഹംസ, ശിവാന്ദന്‍, കെ അബദുല്‍ സലാം, പി.കെ വിജയന്‍, എ മജീദ്, നസീറുദ്ധീന്‍, എം സലീം, പ്രശാന്ത്, പി.കെ ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.


ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: നവംമ്പര്‍ 24, 25, 26 തിയതികളില്‍ മാനന്തവാടിയില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി തങ്കത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മേളയുടെ വൈസ് ചെയര്‍മാന്‍ വി.കെ തുളസിദാസ് അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  13 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  13 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  13 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  13 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  13 days ago