ബാബുവിന്റെ കുടുബത്തിന് ധനസഹായം നല്‍കണം
മാനന്തവാടി: കഴിഞ്ഞ ദിവസം ജോലിക്കിടെ കമുകില്‍ നിന്നു വീണു മരിച്ച വാളാട് പാത്തിക്കമൂല പണിയ കോളനിയിലെ ബാബുവിന്റെയും രണ്ടാഴ്ച്ച മുമ്പ് കുളത്തില്‍ വീണ് മരിച്ച സഹോദരന്‍ വിനോദിന്റെയും കുടുബത്തിന് പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കണമെന്ന് മുന്‍ പട്ടികവര്‍ഗ വകുപ്പ് ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. നിര്‍ധന കുടുബത്തിന് സഹോദരങ്ങളുടെ മരണത്തോടെ ജീവിതം വഴി മുട്ടിയിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദുരന്തങ്ങളില്‍പ്പെട്ട് മരിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് വൈമനസ്യം കാണിക്കുകയാണ്. രോഗികള്‍ക്കുള്ള ധനസഹായവും വൈകുന്നു. എം.എല്‍.എയും വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
ഡി.കെ.ടി.എഫ്
കലക്ടറേറ്റ് മാര്‍ച്ച്
നാളെ
കല്‍പ്പറ്റ: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്) നാളെ രാവിലെ 10ന് കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്് ഉദ്ഘാടനം ചെയ്യും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ലഭിക്കാനുള്ള സാമ്പത്തിക പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, കുടിശിക കിടക്കുന്ന അധിവര്‍ഷ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് കാലാനുസൃതമായ വര്‍ധന വരുത്തുക, കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വയനാടിനെ വരള്‍ച്ചാ ദുരിത പ്രദേശമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണയെന്ന് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി, ഷാജി ചുള്ളിയോട്, സുന്ദര്‍രാജ് എടപ്പെട്ടി, സി.സി തങ്കച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."