HOME
DETAILS

നല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനെ രക്ഷിതാക്കള്‍ ഉപരോധിച്ചു

  
backup
November 22 2016 | 05:11 AM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82

 

ഫറോക്ക്: സ്‌കൂളിന്റെ പുരോഗതിക്കു തടസം നില്‍ക്കുന്നുവെന്നാരോപിച്ച് പ്രധാനാധ്യാപകനെ രക്ഷിതാക്കള്‍ ഉപരോധിച്ചു. നല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.പി ചന്ദ്രനെയാണ് രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ സ്‌കൂളില്‍ തടഞ്ഞുവച്ചത്.
സ്‌കൂളിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകാതെ അനാവശ്യമായി അവധിയെടുത്തും അവധിദിവസങ്ങളെ പ്രവര്‍ത്തി ദിവസമാക്കി രേഖയില്‍ കാണിക്കുകയും ചെയ്യുന്നുവെന്നാണ് മുഖ്യപരാതി. കൂടാതെ പലദിവസങ്ങളും സ്‌കൂളിലെത്തി ഒപ്പിട്ടു മുങ്ങുകയും സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ആക്ഷേപിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി.ടി.എ പ്രസിഡന്റ് തന്നെ വിദ്യാഭ്യാസ മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.കുട്ടികളുടെ പോഷകാഹാരം വിതരണത്തിലും ഗുരുതര വീഴ്ചകള്‍ വരുത്തിയതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. പ്രധാനാധ്യാപകനെതിരേ സാമ്പത്തിക തിരിമറി നടത്തിയതായും വിദ്യാഭ്യാസമന്ത്രിക്ക് കൊടുത്ത പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തിലാണ് അധ്യാപകനെ മണിക്കൂറുകളോളം തടഞ്ഞുവച്ചത്. വിവരമറിഞ്ഞു വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം. സുധര്‍മ്മ, എ.ഇ ഓഫിസിലെ പോഷകാഹര വിതരണത്തിന്റെ ചുമതലയുളള ഉദ്യോഗസ്ഥയും സ്‌കൂളിലെത്തി. ഇവര്‍ രക്ഷിതാക്കളും പ്രധാനാധ്യാപകനുമായി സംസാരിച്ച് പ്രശ്‌നത്തിന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  21 days ago