സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രത്തിനൊപ്പം ആര്‍.ബി.ഐയും കൂട്ടുനില്‍ക്കുന്നു: എ.സി മൊയ്തീന്‍
തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രനീക്കങ്ങള്‍ക്ക് ആര്‍.ബി.ഐ കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാര്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മറ്റു ബാങ്കുകളേക്കാന്‍ സഹകരണബാങ്കുകളെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകളില്ലാത്തത് സഹകരണ ബാങ്കുകള്‍ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണബാങ്കുകളില്‍ ഏത് തരത്തിലുള്ള പരിശോധനയ്ക്കും സര്‍ക്കര്‍ തയ്യാറാണ്. കെ.വൈ.സി നടപ്പാക്കുന്നില്ലെന്ന ആക്ഷേപം വാസ്തവവിരുദ്ധമാണ്. കേരളീയര്‍ കള്ളപ്പണത്തിന്റെ സംരക്ഷകരാണെന്ന ആക്ഷേപം അപമാനകരമാണെന്ന് പറഞ്ഞ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളീയരെ അപമാനികകാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കാരണം സഹകരണ മേഖല പ്രശ്‌നം ചര്‍ച്ച ചെയ്യാനായി കേരള എം.പിമാര്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം നീതിപൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."