'1500 ചതുരശ്ര അടിയില്‍ കുറവുള്ള വീടുകള്‍ക്ക് പണം ഈടാക്കാതെ നമ്പര്‍ നല്‍കും'
കോഴിക്കോട്: 1500 ചതുരശ്ര അടിയില്‍ കുറവുള്ള നമ്പര്‍ ലഭിച്ചിട്ടില്ലാത്ത വീടുകള്‍ക്ക് പണം ഈടാക്കാതെ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. അയല്‍ക്കൂട്ട എ.ഡി.എസുമാര്ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് കോഴിക്കോട് കോര്പറേഷന് നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. 245 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപയും 18 എ.ഡി.എസുകള്‍ക്ക് 50,000 രൂപയുമാണ് റിവോള്‍വിങ് ഫണ്ടായി നല്‍കിയത്. കൂടാതെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ബാങ്കുകളുമായി ബന്ധിപ്പിച്ച് താങ്ങാവുന്ന നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുകയെന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായാണ് ലിങ്കേജ് വായ്പ ലഭിച്ച 537 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള 26 ലക്ഷം രൂപ പലിശ സബ്സിഡിയായും നല്‍കുന്നത്. ലിങ്കേജ് വായ്പകളുടെ പലിശ സബ്സിഡിയുടെ വിതരണോദ്ഘാടനം എ. പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."