പുതിയ 500 എത്തി; പഴയത് തിരിച്ചയച്ചു തുടങ്ങി
മലപ്പുറം: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമത്തിന് അല്‍പാശ്വാസം പകരാന്‍ പുതിയ 500 രൂപാ നോട്ടുകള്‍ ജില്ലയിലെത്തി. ഇവ വരും ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ വഴി വിതരണം ചെയ്‌തേക്കും. കൂടുതല്‍ നോട്ടുകളെത്തുന്നതോടെ ജില്ലയിലെ വിവിധ ബാങ്കുകളില്‍ പണം മാറ്റി നല്‍കുന്നതിനും 500 രൂപ ഉപയോഗിക്കും. നോട്ടുകളുടെ അഭാവം മൂലം മിക്ക ബാങ്കുകളിലും ഇപ്പോള്‍ പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നില്ല. 500രൂപയുടെ നോട്ടുകള്‍ വ്യാപകമായി എത്തുന്നതോടെ ഒരു പരിധി വരെ പ്രതിസന്ധികള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ജില്ലയിലെ 50 ശതമാനം എ.ടി.എമ്മുകളും ഇന്നലെയും പ്രവര്‍ത്തിച്ചില്ല. ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും ഇന്നലെ തിരക്ക് വര്‍ധിച്ചു. പണമുള്ള എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
അതേസമയം പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ട് ആര്‍.ബി.ഐയിലേക്ക് തിരിച്ചയക്കുന്ന നടപടിക്ക് ഇന്നലെ തുടക്കമായി. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ബാങ്കുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ബാങ്കുകളിലെത്തിയ തുകയാണ് തിരിച്ചയക്കുന്നത്. നോട്ട് പിന്‍വലിച്ചതോടെ അസാധുവായ കോടി ക്കണക്കിന് രൂപയുടെ ആയിരം, അഞ്ഞൂറ് നോട്ടുകളാണ് തിരുവനന്തപുരത്തെ ആര്‍.ബി.ഐയിലേക്ക് തിരിച്ചയക്കുന്നത്. ഇതില്‍ അസാധുവാകുന്നതിന് മുന്‍പ് ബാങ്കുകള്‍ക്ക് നല്‍കാനായി നേരത്തെ എസ്.ബി.ഐയിലേക്ക് വന്ന നോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."