പൊലിസുകാര്‍ക്കു ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ പീഡനം: ബസുടമകള്‍
കണ്ണൂര്‍: പൊലിസുകാര്‍ക്കു ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ ജില്ലയിലെ ചില പൊലിസ് സ്റ്റേഷനുകളില്‍ പല ബസുകളും കസ്റ്റഡിയിലെടുത്തും തൊഴിലാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനാണെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഓഡിനേഷന്‍ കമ്മിറ്റി. ബസില്‍ കയറുന്ന യാത്രക്കാര്‍ക്കു ടിക്കറ്റ് മുറിക്കുക എന്നതു നിയമപരമായ നടപടിയാണ്. തനിക്കു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കത്തിന്റെ കോപ്പി എല്ലാ പൊലിസ് സ്റ്റേഷനിലും പ്രദര്ശിപ്പിക്കണമെന്നു മുഖ്യമന്ത്രി ഡി.ജി.പിക്കു നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പൊലിസുകാര്‍ക്കു ടിക്കറ്റ് മുറിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഇതിന്റെ പേരില്‍ ബസുടമകളെ പീഡിപ്പിക്കാന്‍ തയാറായാല്‍ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവയ്ക്കാനും കോഓഡിനേഷന്‍ കമ്മിറ്റി തീരുമാ നിച്ചു. യോഗത്തില്‍ ചെയര്മാന് വി.ജെ സെബാസ്റ്റിയന് അധ്യക്ഷനായി. പി.കെ പവിത്രന്, എം.വി വത്സലന്‍, രാജ്കുമാര് കരുവാരത്ത്, കെ ഗംഗാധരന്, ടി.എം സുധാകരന്, കൊട്ടയോടി വിശ്വനാഥന്, വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."