മണ്ഡലങ്ങളെ ഇവര്‍ നയിക്കും
1. കെ എം മാണി(83)--പാലാ (കേരളാ കോണ്‍ഗ്രസ് എം- യുഡിഎഫ്)
1965 ല്‍ പാലാ നിയോജമകണ്ഡലം രൂപവല്‍ക്കരിച്ചതു മുതല്‍ പാലായുടെ എംഎല്‍എ. ഇത് 13മത്തെ
വിജയം. തുടര്‍ച്ചയായി 50 വര്‍ഷത്തിലധികം ഒരേ മണ്ഡലം പ്രതിനിധീകരിച്ച് റെക്കോര്‍ഡ് കെ എം മാണിക്ക് തന്നെ. വിവിധ മന്ത്രിസഭകളിലായി ആഭ്യന്തരം, ധനകാര്യം, റവന്യു വകുപ്പുകള്‍ കൈകാര്യം ചെയ്തു. 13 തവണ ബജറ്റ് അവതരിപ്പിച്ച ഏക മന്ത്രിയെന്ന റെക്കോര്‍ഡിനുടമ. കേരള കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചതു മുതല്‍ പാര്‍ട്ടിയുടെ പ്രധാനനേതാവ്. കേരള കോണ്‍ഗ്രസ്(എം)പാര്‍ട്ടി ചെയര്‍മാന്‍. നിയമബിരുദധാരിയാണ്. ഉമ്മന്‍ചാïി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ഭാര്യ:കുട്ടിയമ്മ. മക്കള്‍:ജോസ് കെ മാണി എംപി, വല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത.
2. ഉമ്മന്‍ചാïി (72)--പുതുപ്പള്ളി (ഐഎന്‍സി- യുഡിഎഫ്)
1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക്. ഇത് 11-ാം വിജയം. ബിഎ, ബിഎല്‍എ ബിരുദധാരി, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2004-2006, 2011-2016ലും മുഖ്യമന്ത്രി. എ കെ ആന്റണി, കെ കരുണാകരന്‍ മന്ത്രിസഭകളില്‍ ആഭ്യന്തരം, ധനകാര്യം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2006-2011 പ്രതിപക്ഷ നേതാവായിരുന്നു. ഭാര്യ: മറിയാമ്മ ഉമ്മന്‍. മക്കള്‍: മറിയ, അച്ചു, ചാïി ഉമ്മന്‍.
3. അഡ്വ മോന്‍സ് ജോസഫ്്(51)--കടുത്തുരുത്തി (കേരളാ കോണ്‍ഗ്രസ്- യുഡിഎഫ്)
നിയമസഭയിലേക്ക് 5-ാം വിജയം. കോട്ടയം ബസേലിയസ് കോളജില്‍ യൂനീയന്‍ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെഎസ്‌സി സംസ്ഥാന പ്രസിഡന്റ്, കേരള യൂത്ത്ഫ്രï് സംസ്ഥാനപ്രസിന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1996 ല്‍ ആദ്യമായി നിയമസഭയിലെത്തി.2001ല്‍ തോല്‍വി. 2006 ലും 2011 ലും വിജയം. വി എസ് അച്യൂതാനന്ദന്‍ മന്ത്രിസഭയില്‍ 2007-2009 പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തു. ഭാര്യ: സോണിയ (കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച് എസ് എസ് അധ്യാപിക), മകള്‍: മരീന (വിദ്യാര്‍ഥിനി)
4. ഡോ. എന്‍ ജയരാജ്(60)--കാഞ്ഞിരപ്പള്ളി ( കേരളാ കോണ്‍ഗ്രസ്- യുഡിഎഫ്)
നിയമസഭയിലേക്ക് മൂന്നാം തവണ. ആദ്യമല്‍സരം 2006 ല്‍ വാഴൂര്‍ മണ്ഡലത്തില്‍ നിന്നും. പിന്നീട് മണ്ഡലപുനര്‍ നിര്‍ണയത്തോടെ വാഴൂര്‍ ഇല്ലാതായതോടെ 2011 മുതല്‍ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നു. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായി കെ നാരായണകുറുപ്പിന്റെ മകന്‍. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കോട്ടയം വാഴൂര്‍ കോളജില്‍ ഇക്കണോമിക്ക്‌സ് പ്രഫസറായിരുന്നു. മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി എക്‌സിക്യുട്ടീവ് അംഗം. ബിഎ, എംഎ, പിഎച്ച്ഡി, ബിരുദം. ഭാര്യ: ഗീത, മകള്‍ പാര്‍വതി
5. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(66)--കോട്ടയം (ഐഎന്‍സി- യുഡിഎഫ്)
നിയമസഭയിലേക്ക് ഇത് ആറാമത്തെ വിജയം. 1991ല്‍ ആദ്യമായി അടൂര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. നാലുതവണ അടൂരിനെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം. 1964-67 കെഎസ്‌യു കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാപ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി. 1972ല്‍ കേരള സര്‍വകലാശാല യൂനീയന്‍ ജനറല്‍ സെക്രട്ടറി, 1973ല്‍ പ്രസിഡന്റ്, .1984ല്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം എംടി സെമിനാരി,ബസേലിയോസ് കോളജ്,തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ:ലളിതാംബിക രാധാകൃഷ്ണന്‍(റിട്ട.ഉദ്യോഗസ്ഥ പഞ്ചാബ് നാഷണല്‍ ബാങ്ക്). മക്കള്‍:ഡോ.അനുപമ(റിസര്‍ച്ച് എന്‍ജിനീയര്‍ യുഎസ്എ), ആതിര(എച്ച് ആര്‍ മാനേജര്‍ യുഎസ്എ), അര്‍ജുന്‍ രാധാകൃഷ്ണന്‍(എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് തിരുവനന്തപുരം),
6. സി എഫ് തോമസ്(76) ചങ്ങനാശ്ശേരി (കേരളാ കോണ്‍ഗ്രസ്- യുഡിഎഫ്)
നിയമസഭയിലേക്ക് ഒമ്പതാമത്തെ വിജയം. 1964ല്‍ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി, പ്രസിഡന്റ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ പദവികളിലും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഡെപ്യൂട്ടി ചെയര്‍മാന്‍. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ നിന്നും ബിഎസ്്‌സി ബിരുദം. പെരുന്ന എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ നിന്ന് ബിഎഡ്. 1962 ല്‍ ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ എന്നിവടങ്ങില്‍ അധ്യാപകനായി. 1980,82,87,1991,1996,2001,2006,2011 തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് തുടര്‍ച്ചയായ വിജയം. 2001ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായി. ഭാര്യ:കുഞ്ഞമ്മ. മക്കള്‍:സൈജു,അഡ്വ.സിമി,അനു.
പി സി ജോര്‍ജ് (64)--പൂഞ്ഞാര്‍
നിയമസഭയിലേക്ക് ഇത് 8-ാമത്തെ മല്‍സരം, നിയമസഭയിലേക്ക് ഏഴാമത്തെ വിജയം. യുഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പ് ആയിരുന്നു. 1980 ല്‍ ആദ്യ വിജയം. 1982,1996,2001,2006,2011 തിരഞ്ഞെടുപ്പുകളിലും വിജയം, 1987 ല്‍ പരാജയപ്പെട്ടു. കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ജെ, കേരളാ കോണ്‍ഗ്രസ് സെക്യുലര്‍, കേരളാ കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളില്‍ നിന്ന് വിജയിച്ചു. ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം, ബിരുദധാരി. ഭാര്യ: ഉഷ. മക്കള്‍: ഷോണ്‍, ഷൈന്‍.
എല്‍ഡിഎഫ്
അഡ്വ. കെ സുരേഷ് കുറുപ്പ് (59)-ഏറ്റുമാനൂര്‍ (എല്‍ഡിഎഫ്- സിപിഎം)
നിയമസഭയിലേക്ക് രïാം തവണ. 2011 ലും എംഎല്‍എയായിരുന്നു. 1984,1998,1999,2004 വര്‍ഷങ്ങളില്‍ കോട്ടയത്തുനിന്നുള്ള എംപി. നിയമ ബിരുദധാരി, എസ്എഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളാ യുനിവേഴ്‌സിറ്റിയുടെ ആദ്യ ചെയര്‍മാന്‍, ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം. ഭാര്യ: പി എം സാവിത്രി. മക്കള്‍: അഡ്വ. നന്ദഗോപാല്‍(ഹൈക്കോടതി), ഗോപീകൃഷ്ണന്‍(വിദ്യാര്‍ഥി)
സി കെ ആശ (37) - വൈക്കം (എല്‍ഡിഎഫ്- സിപിഐ)
നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ വിജയം. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊതവറ സെന്റ് സേവ്യേഴ്‌സ് കോളജ് വൈസ് ചെയര്‍മാന്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബിഎ ബിരുദധാരി, പബ്ലിക് റിലേഷന്‍സില്‍ പിജി ഡിപ്ലോമ. ഭര്‍ത്താവ്: രാജേഷ്. ജലഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥന്‍. മക്കള്‍: വിദ്യാര്‍ഥികളായ കിരണ്‍ രാജു, കീര്‍ത്തിനന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."