HOME
DETAILS
MAL
മണിയെ മന്ത്രിയാക്കുന്നത് അഞ്ചേരി ബേബി കൊലക്കേസ് അട്ടിമറിക്കാന്‍: കുമ്മനം
backup
November 22 2016 | 08:11 AM
തിരുവനന്തപുരം: അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എം.എം. മണിയെ മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കേസ് അട്ടിമറിക്കാനാണ് പ്രതിയെ മന്ത്രി സ്ഥാനത്ത് എത്തിക്കുന്നത്.
ജനപ്രതിനിധികളെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്നത് ശീലമാക്കിയ മണിയെ മന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധം കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ട വകുപ്പാണ് വൈദ്യുതിയെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. വകുപ്പിലെ ചക്കരക്കുടമാണ് വൈദ്യുതി വകുപ്പെന്ന് നല്ല ബോധ്യമുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പുതുമുഖമായ എം.എം മണിയെ മന്ത്രിയാക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."