ഫേസ്ബുക്ക് പ്രണയം:
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി,
അഞ്ചുപേര്‍ അറസ്റ്റില്‍
കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനടക്കം അഞ്ചുപേരെ കിളികൊല്ലൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
വര്‍ക്കല ഇടവ ആസിഫ് മന്‍സിലില്‍ അജ്മല്‍(23), സഹോദരന്‍ ജാസിം(27), വര്‍ക്കല കുരയ്ക്കണ്ണി കുടിയാട്ടുവിള വീട്ടില്‍ സഹീല്‍(27), സഹോദരന്‍ നഫീന്‍(20) ഇവരുടെ സഹായിയായ പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഗള്‍ഫിലായിരുന്ന അജ്മല്‍ കിളികൊല്ലൂര്‍ സ്വദേശിനിയായിരുന്ന പെണ്‍കുട്ടിയുമായി ഫേസ്ബുക്കുവഴി പ്രണയത്തിലായി. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷവും ബന്ധം തുടര്‍ന്ന അജ്മല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഗോവ, കൊടൈക്കനാല്‍,കന്യാകുമാരി എന്നിവിടങ്ങളില്‍ പോയി ദിവസങ്ങളോളം ലോഡ്ജുകളില്‍ താമസിച്ചു പീഡിപ്പിച്ചു വരികയായിരുന്നു. ഇവര്‍ക്കു ഒളിച്ചു താമസിക്കാന്‍ അവസരമൊരുക്കി എന്ന കുറ്റത്തിനാണ് കൂട്ടു പ്രതികളായ നാലുപേരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. പതിനേഴുകാരനെ ജാമ്യം നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."