HOME
DETAILS
MAL
മത്സ്യത്തൊഴിലാളി വായ്പ: പലിശയും വീതപ്പലിശയും ഒഴിവാക്കണമെന്ന്
backup
November 22 2016 | 08:11 AM
കൊല്ലം: മത്സ്യതൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പയ്ക്കു മൊറോട്ടോറിയം സമയത്തെ മുഴുവന്‍ പലിശയും വീതപ്പലിശയും ഒഴിവാക്കി ഒ.ടി.സി സ്കീം നടപ്പിലാക്കണമെന്നു മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ ജനാധിപത്യ മല്‍സ്യത്തൊഴിലാളി സമിതി കെ.റ്റി.യു.സി(ബി) സംസ്ഥാന പ്രസിഡന്റ് എന്‍.എസ് വിജയന് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ നിലവിലുള്ള കടാശ്വാസം വര്‍ധിപ്പിക്കണമെന്ന ആവശ്യം കമ്മിഷന് അടുത്ത വര്‍ഷം മുതല്‍ ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചതായി കമ്മിഷന് അറിയിച്ചു. യൂനിയന്‍ നേതാക്കളായ ഷാജി ചാത്തന്നൂര്‍, പേരൂര്‍ സജീവ്, പെരുംകുളം സുരേഷ്, നിബു തങ്കച്ചന്, മരുത്തടി ശകുന്തള, ആല്‍ബര്‍ട്ട് സേവ്യര്‍, ബേഡി ജോബോയ്, തുടങ്ങിയവര്‍ കമ്മിഷന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."