കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
കൊല്ലം: വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായേക്കാവുന്ന ഡെങ്കപ്പനി, ചുക്കന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ജ്വരം എന്നീ കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ വി.വി ഷേര്‍ലി അറിയിച്ചു.
ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് ലാബിലും ജില്ലാതാലൂക്ക് ആശുപത്രികളിലും രോഗനിര്‍ണയം നടത്തുന്നതിനുള്ള സൗകര്യമുണ്ട്. കൊതുകുകള്‍ മുട്ടയിട്ടുപെരുകതാരിക്കുന്നതിന് ഉറവിടങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ നശിപ്പിക്കണം. മഴക്കാലത്ത് വീടുകളിലെ ടെറസിലും സണ്‍ഷേഡിലും, പരിസരത്തും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. റബര്‍ ടാപ്പിങ് ഉള്ള പ്രദേശങ്ങളില്‍ ചിരട്ട ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമഴ്ത്തി വയ്ക്കുക. മരപ്പൊത്ത്, വാഴപ്പോള ഇവ മണ്ണിട്ട് മൂടുക, ഉപയോഗ ശൂന്യമായ ടയര്‍, ചിരട്ട, മുട്ടത്തോട്, ആട്ടുകല്ല്, കരിക്കിന്‍ തൊണ്ട്, പ്ലാസ്റ്റിക് കാര്യബാഗ്, കപ്പുകള്‍, ആക്രി സാധനങ്ങള്‍ എന്നിവ നശിപ്പിക്കുകയോ നയാതെ സൂക്ഷിക്കുകയോ ചെയ്യണം. പരിസരത്തുള്ള പാഴ്‌ച്ചെടികള്‍, പിസ്റ്റിയാ ചെടികള്‍ എന്നിവ നീക്കം ചെയ്യുക.കക്കൂസിന്റെ വെന്റ് പൈപ്പിന് നെറ്റ് കെട്ടുക, രാവിലെയും വൈകിട്ടും പുകച്ചതിന് ശേഷം കൊതുക് കടക്കാതെ വാതിലുകളും ജനാലകളും അടക്കുക. കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ വല കൊണ്ട് മൂടുക അല്ലെങ്കില്‍ കൂത്താടി ഭോജി മത്സ്യങ്ങള്‍ വളര്‍ത്തണം.ഊര്‍ജിക കൊതുതു നിയന്ത്രണ പരിപാടിയില്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."