HOME
DETAILS
MAL
ഷവോമിയുടെ ഡ്രോണ്‍ ക്യാമറ 25ന് പുറത്തിറങ്ങും
backup
May 20 2016 | 09:05 AM
ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഡ്രോണ്‍ ക്യാമറ ഈ മാസം 25ന് പുറത്തിറങ്ങും. ഷവോമിയുടെ ഏറെക്കാലത്തെ പരിശ്രമമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. ശരീര ചലനം കൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലുള്ള അതി നൂതന സംവിധാനമുപയോഗിച്ചാണ് ഡ്രോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ ഫോര്‍കെ റെസലൂഷനോടുകൂടി ചിത്രങ്ങളെടുക്കാന്‍ സാധിക്കും.
ഏറെ ഉയരത്തില്‍ നിന്നുവരെ ചിത്രങ്ങളും വിഡിയോകളും വളരെ വ്യക്തമായി ഇത് മുഖേന എടുക്കാന്‍ സാധിക്കും. ഇതേ സംവിധാനമുപയോഗിച്ച് വയര്‍ലെസ് ചാര്‍ജര്‍,വിര്‍ച്ച്വല്‍ സിം കാര്‍ഡ്,റോബോട്ടിക് ഉത്പന്നങ്ങള്‍ എന്നിവ പുറത്തിറക്കുന്നുണ്ട്. എം.ഐ ബ്രാന്റ് 2,എം.ഐ വി.ആര് ഡിവൈസുകളും ഷിയോമി അടുത്ത മാസം പുറത്തിറക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."