HOME
DETAILS

അസാധു നോട്ട് കള്ളപ്പണക്കാരൊക്കെ തലയൂരി; ജനം വലഞ്ഞത് മിച്ചം

  
backup
November 22 2016 | 08:11 AM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%95%e0%b5%8d



ആദ്യം ഒന്നു പരുങ്ങിയെങ്കിലും കള്ളപ്പണക്കാരൊക്കെ സര്‍ക്കാര്‍ നടപടിക്ക് മറുമരുന്ന് കണ്ടെത്തി. നാട്ടിലെ പാവപ്പെട്ടവരിലൂടെ നോട്ടുകള്‍ മാറിയെടുക്കുകയാണ്. അല്‍പം രൂപ പോയാലെന്ത് എല്ലാം വെളുപ്പിക്കാമല്ലോ എന്നാണ് ചിന്ത.
കറന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവും സജീവമായിട്ടുണ്ട്. ന്യൂജനറേഷന്‍ ബാങ്കുകള്‍ വഴി പ്രാദേശിക ഏജന്റുമാരുടെ കൈകളിലെത്തുന്ന പുതിയ നോട്ടുകളാണു നിരോധിച്ച നോട്ടുകള്‍ക്കു പകരം നല്‍കുന്നത്. 10 മുതല്‍ 35 ശതമാനം വരെ കമ്മിഷന്‍ വാങ്ങിയാണ് നോട്ടു കച്ചവടം. ലക്ഷക്കണക്കിനു രൂപ ഒറ്റ ഇടപാടില്‍ നടത്താമെന്നാണ് ഇത്തരക്കാരുടെ വാഗ്ദാനം.
വായ്പാ തിരിച്ചടവ്, പുതുക്കിവയ്ക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായും വിവരമുണ്ടെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ തുക നല്‍കുന്ന സംഘങ്ങളും സജീവമാണ്. ഇതിനായി പ്രത്യേക ഏജന്റുമാരുമുണ്ട്. ലക്ഷങ്ങളുടെ ബാങ്ക് വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുകയാണ് രീതി. ബാങ്ക് ഇടപാടുകള്‍ സാധാരണ ഗതിയിലായ ശേഷം വീണ്ടും വായ്പ എടുത്ത് തിരിച്ചു നല്‍കണമെന്ന ധാരണയിലാണു പണം നല്‍കുന്നത്. പണം തിരിച്ചു നല്‍കുമ്പോള്‍ എഴുപത്തഞ്ചു ശതമാനം തുക നല്‍കിയാല്‍ മതിയെന്നാണ് ധാരണ.
ആഡംബര കാറുകളുടെ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പനയും കൂടിയതായി ആദായ നികുതി ഉദ്യോഗസ്ഥന്‍ പറയുന്നു. 10 ലക്ഷത്തിനു മുകളില്‍ വിലവരുന്ന കാറുകളുടെ വില്‍പന നോട്ടു നിരോധനത്തിനു ശേഷം കൂടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
വില്‍പ്പനയുടേയും റീ രജിസ്‌ട്രേഷന്റേയും വിശദാംശങ്ങള്‍ തേടി ആര്‍.ടി ഓഫിസുകള്‍ക്കും സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ക്കും സെന്‍ട്രല്‍ എക്‌സൈ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വന്‍ തുകകളുടെ കൈമാറ്റത്തിനു പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളില്‍ സ്വകാര്യ മൊബൈല്‍ സേവന ഷോപ്പിന്റെ മറവിലും നോട്ടുകച്ചവടം നടക്കുന്നുണ്ട്. ആയിരം രൂപ നോട്ടുകള്‍ നല്‍കിയാല്‍ 900 രൂപ തിരികെ നല്‍കും. ലക്ഷം രൂപ വരെ ഇത്തരത്തില്‍ മാറ്റി നല്‍കിയിട്ടുണ്ട്. ഇതറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ എത്തിയെങ്കിലും സേവനം ലഭ്യമല്ലെന്ന അറിയിപ്പാണ് ലഭിച്ചത്.
ജില്ലയിലൊട്ടാകെ ഇത്തരത്തിലുള്ള സംഘം സജീവമാണെന്ന് അറിയുന്നു. കുറച്ചു ദിവസങ്ങളായി ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് വ്യാപകമായി നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതായും വിവരമുണ്ട്. 4000 രൂപ മാറിയെടുക്കുന്ന തൊഴിലാളിക്ക് 300 രൂപയാണ് കൂലിയായി ലഭിക്കുന്നത്. ബാങ്കുകള്‍ തുറക്കുന്നതിനു മുമ്പ് ഇത്തരക്കാര്‍ ക്യൂവില്‍ ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ദിവസംതോറും തൊഴിലാളികളെ ബാങ്കിലെത്തിക്കുന്ന സംഘങ്ങളുമുണ്ട്. നിയമപരമായി ഇത്തരക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പത്തുരൂപയുടെ നാണയങ്ങള്‍ക്കും വന്‍ ഡിമാന്റാണ്. നാണയ കച്ചവടത്തിന് ചെലവേറെയാണെന്ന് ഇടപാടുകാര്‍ പറയുന്നു. നല്‍കുന്ന തുകയുടെ 60 ശതമാനം മാത്രമാണ് നാണയ ഇടപാടില്‍ ലഭിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി, പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ലഭിക്കുന്ന ചില്ലറ നോട്ടുകളും രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുമാണ് 500, 1000 രൂപ നോട്ടുകള്‍ക്ക് പകരമായി നല്‍കുന്നത്. സര്‍ക്കാരിലേക്ക് പണം അടക്കുമ്പോള്‍ നിരോധിച്ച നോട്ടുകളായിരിക്കും
കൂടുതലുണ്ടാവുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago