വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
കോതമംഗലം: വനം വകുപ്പിന്റെ തലക്കോട് മുള്ളരിങ്ങാട് റേഞ്ച് അധികൃതരുടെ ജനദ്രോഹപരമായ നടപടികളില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റേഞ്ച് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം തലക്കോട് ഫോറസ്റ്റ് ജങ്ഷനില്‍ മുള്ളരിങ്ങാട് റേഞ്ച് അധികൃതര്‍ റോഡിന് കുറുകെ ട്രഞ്ച് താഴ്ത്തി ഗതാഗതം തടസപ്പെടുത്തിയത് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പുറമെ 40 ലധികം വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചു വരുന്ന വനമേഖലയോട് ചേര്‍ന്ന റോഡുകളില്‍ ജണ്ട സ്ഥാപിച്ച് നാട്ടുകാരുടെ ഗതാഗത മാര്‍ഗം അടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം.
തലക്കോട് മുള്ളരിങ്ങാട് കവലക്കു സമീപത്ത് നിന്നാരംഭിച്ച ബഹുജന മാര്‍ച്ച് റേഞ്ച് ഓഫീസ് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ബഹുജനധര്‍ണ ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.എസ്.നാരായണന്‍ നായര്‍, പി.എസ്.എം.സാദിഖ് , കെ.എം.ഇബ്രാഹിം, എം.കെ.രാമചന്ദ്രന്‍, സെലിന്‍ ജോണ്‍, സൈജന്റ് ചാക്കോ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ പി.ടി.ബെന്നി, പി.എം.എ.കരീം, എം.വി. ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."