ചൂതാട്ടം; മട്ടാഞ്ചേരിയില്‍ പതിനാറ് പേര് പിടിയില്‍
മട്ടാഞ്ചേരി: പണംവച്ച് ചൂതാട്ടം നടത്തിയ സംഭവത്തില്‍ പതിനാറ് പേരെ മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ഈരവേലി കോളനിയില്‍ റഷീദ്(53), ബി.എസ്.എസ്.റോഡില്‍ ഷമീര്‍(36), പുതിയ റോഡില്‍ നൗഷാദ്(40), കോമ്പാറമുക്കില്‍ എ.കെ.അസ്ലം(42), കൊച്ചങ്ങാടി ചന്ദനപ്പള്ളിക്ക് സമീപം സലീഷ്(28), പുതിയ റോഡ് വാട്ടര്‍ ടാങ്കിന് സമീപം അസ്ഹര്‍(46),നെല്ല് കടവ് മാങ്ങാ ചാപ്പറക്ക് സമീപം നവാസ്(39), മട്ടാഞ്ചേരി ബസാര്‍ റോഡില്‍ അനീഷ്(23), മട്ടാഞ്ചേരി വലിയ പറമ്പില്‍ എന്‍.എം.ഷഹീര്‍(43), ഇടക്കൊച്ചി പഷ്ണിത്തോടിന് സമീപം അഷ്ക്കര്‍(26), ബസാര്‍ റോഡില്‍ ഷമീര്‍(26), ഇവരെ കല്‍വത്തി എസ്.ബി.ഐ.ബാങ്കിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് മട്ടാഞ്ചേരി എസ്.ഐ വി.ജോഷിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കോമ്പാറമുക്ക് സ്വദേശി സി.എച്ച്.ഹനീഫ(55),പള്ളുരുത്തി എം.എല്‍.എ.റോഡില്‍ കണ്ടത്തിപറമ്പില്‍ സലീം(55),പനയപ്പിള്ളിയില്‍ അനസ്(50),ഈരവേലി കോളനിയില്‍ റഷീദ്(55),ഗോള്‍ഡന്‍ മുക്കില്‍ അക്ബര്‍(45) എന്നിവരെ മരക്കടവില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മുപ്പത്തിയയ്യായിരം രൂപയും പൊലിസ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."