HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് അഴിമതി: വിജിലന്‍സിന് പരാതി നല്കി
backup
November 22 2016 | 09:11 AM
പെരുമ്പാവൂര്‍: ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വെങ്ങോല പഞ്ചായത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് തോമസ്.കെ.ജോര്‍ജ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു പരാതി നല്കി. മിച്ച ബജറ്റുള്ള വെങ്ങോല പഞ്ചായത്ത് നൂറുകണക്കിന് അര്‍ഹരായ സാധാരണക്കാരുടെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളാണ് ഓരോ വര്‍ഷവും തള്ളി കളയുന്നത്. അതേ സമയം രാഷ്ട്രീയ സ്വാധിനമുള്ള അനര്‍ഹരും ലിസ്റ്റില്‍ ഇടം പിടിക്കുന്നു. വീട് മെയ്ന്റനന്‍സ്, കക്കൂസ് നിര്‍മ്മാണം, എന്നിവയ്ക്കും ഫണ്ട് കൈവശപ്പെടുത്തുന്നതില്‍ ഭൂരിപക്ഷവും അനര്‍ഹരാണ്.
പ്രശ്ന പരിഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നിയമ പോരാട്ടം ആരംഭിക്കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."