സംസ്ഥാന പ്രഫഷനല്‍ നാടക മേളയ്ക്ക് ഇന്ന് തുടക്കം
തുറവൂര്‍: എഴുപുന്ന നീണ്ടകര തണല്‍ എസ്.എച്ച്.ജി.ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ ഇരുപത്തിയേഴു വരെ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍ സംസ്ഥാന പ്രഫഷനല്‍ നാടക മേള നടക്കും.
നടന്‍ രാജന്‍ പി.ദേവിന്റെ അനുസ്മരണമായിട്ടാണ് നാടക മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഇന്ന് വൈകിട്ട് ആറിന് സിനിമാ താരം ഇന്ദ്രന്‍ നാടക മേള ഉദ്ഘാടനം ചെയ്യും. എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.ശ്യാമളകുമാരി അധ്യക്ഷത വഹിക്കും.
രാത്രി 7.30 ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ വെയില്‍ എന്ന നാടകം.23 ന് രാത്രി 7.30 ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കണ്ണാടി കടവത്ത് എന്ന നാടകം. 24 ന് രാത്രി 7.30 ന് കൊല്ലം വയലാര്‍ നാടകവേദിയുടെ പയ്യന്‍സ് എന്ന നാടകം.25 ന് രാത്രി 7.30 ന് തിരുവനന്തപുരം അതുല്യയുടെ കഥ പറയും കാറ്റ് എന്ന നാടകം.26 ന് വൈകിട്ട് ആറിന് നടക്കുന്ന കാവാലം നാരായണപണിക്കര്‍ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലി മജോ ജോ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 ന് കൊല്ലം അ യ നം നാടക വേദിയുടെ അവനവന്‍ തുരുത്ത് എന്ന നാടകം.27 ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."